പാഴ്സ്വപ്‌നമാകരുത് ഹൗസ് ബോട്ടുകൾ

വിനോദസഞ്ചാരികളുടെ അസംതൃപ്‌തി നമ്മുടെ ടൂറിസം മേഖലയുടെ ആശങ്ക…!!!

ഒഴുകുന്ന ജലസ്വ‌പ്നംതന്നെയായാണ് നമ്മുടെ ഹൗസ് ബോട്ടുകൾ ( കെട്ടുവള്ളം ) ദേശവിദേശങ്ങളിൽ പേരെടുത്തിട്ടുള്ളത്. ദൈവത്തിന്റെ സ്വന്തം നാടിൻ്റെ അപൂർവസൗന്ദര്യം സഞ്ചാരികൾക്കു കാണാ നുള്ള കണ്ണുകളാണു ഹൗസ് ബോട്ടുകൾ. എന്നാൽ, ഇങ്ങനെയൊരു ജല യാത്രാനുഭവംതേടി ഇവിടെയെത്തുന്ന സഞ്ചാരികൾ പലപ്പോഴും നിരാശ രാകുന്നുവെന്നത് നമ്മുടെ ടൂറിസം മേഖലയുടെയാകെ ആശങ്കയാവുന്നു.

കായൽ ടൂറിസത്തിലെ പ്രധാന ആകർഷണമായ ഹൗസ്ബോട്ടുക ളിൽ ചിലത് മാനദണ്ഡങ്ങൾ പാലിക്കാതെയും നിലവാരമില്ലാതെയും സർവീസ് നടത്തുന്നതു വിനോദസഞ്ചാരികൾക്കുതന്നെ ചൂണ്ടിക്കാണി ക്കേണ്ടിവരുന്നു എന്നതു ഗൗരവത്തോടെവേണം കാണാൻ. ബുക്ക് ചെയ്യുമ്പോൾ വാഗ്ദാനം ചെയ്യുന്ന സൗകര്യങ്ങളോ വൃത്തിയോ യഥാർ ഥത്തിലില്ലാത്ത ഹൗസ്ബോട്ടുകളാണ് സവാരിക്കായി എത്തുമ്പോൾ പലർക്കും ലഭിക്കുന്നത്. ഇതോടെ യാത്ര ഒഴിവാക്കി മടങ്ങുന്ന സംഭവ ങ്ങൾ പല തവണയുണ്ടായി. ഇത്തരം കബളിപ്പിക്കലുകളെപ്പറ്റി സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചാരണം ഉണ്ടാവുന്നത് ടൂറിസം വ്യവസായത്തി നു തിരിച്ചടിയാകുന്നു. ഇത്തരം അപശ്രുതികൾ രാജ്യാന്തരതലത്തിൽ നമുക്കുണ്ടാക്കുന്ന ചീത്തപ്പേര് നിസ്സാരമായി കാണരുത്.

വർഷംമുഴുവനും സ്വരുക്കൂട്ടിവയ്ക്കുന്ന തുകകൊണ്ട് യാത്ര ചെയ്ത് ഇവിടെയെത്തുന്ന വിദേശികളടക്കമുള്ള സഞ്ചാരികൾക്കു തൃപ്തികര മായ യാത്രാനുഭവം നൽകിയേതീരൂ. വൃത്തിയില്ലാത്ത ഹൗസ്ബോട്ടുകൾ അവരുടെ മനംമടുപ്പിക്കുന്നതിൽ അദ്ഭുതമില്ല. വൃത്തിഹീനമായ കിടപ്പുമു റികളും ശുചിമുറികളുമല്ല സഞ്ചാരികൾക്കു വേണ്ടത്. ശുചിത്വമില്ലാത്ത ഭക്ഷണത്തെച്ചൊല്ലിയും വെള്ളത്തെച്ചൊല്ലിയും പരാതി ഉയർന്നിട്ടുണ്ട്.

ബുക്കിങ് സമയത്ത് വാഗ്ദാനം ചെയ്തത ഭക്ഷണവും മറ്റു സൗകര്യങ്ങളും നൽകാതിരിക്കുന്നതിലൂടെയും വെബ്സൈറ്റുകളിൽ കാണിച്ചിരിക്കുന്ന ഹൗസ്‌ബോട്ടുകൾക്കു പകരം സൗകര്യങ്ങൾ കുറവുള്ള ബോട്ടുകൾ നൽകുന്നതിലൂടെയുമൊക്കെ നാം നമ്മെത്തന്നെ ചെറുതാക്കുകയല്ലേ? രാത്രി ഹൗസ്ബോട്ടുകളിൽ താമസിക്കുന്ന സഞ്ചാരികൾ രാവിലെ പോയിക്കഴിഞ്ഞാൽ ഒരു മണിക്കൂർ ശുചീകരണസമയമാണെങ്കിലും ഇതു പലപ്പോഴും നടക്കാറില്ല.

സുരക്ഷിതത്വമില്ലായ്‌മയും വലിയൊരു പ്രശ്നമാണ്. ഹൗസ്ബോട്ട് മുങ്ങിയും തീപിടിച്ചുമുള്ള അപകടങ്ങൾ ഇടയ്ക്കിടെയുണ്ടാകുന്നു. ജലടൂറിസം മേഖല വളരുന്നതിനനുസരിച്ച് അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിൽ വന്ന അപാകതയാണ് ഇന്നത്തെ, അപകടാവസ്‌ഥയ്ക്കു കാരണം. യാനങ്ങളുടെ സുരക്ഷ, യാത്രക്കാരുടെ സുരക്ഷ, ജീവനക്കാരുടെ വൈദഗ്ധ്യം, യാത്രക്കാർക്കു വേണ്ട ബോധവൽക്കരണം എന്നിവയിലെ പോരായ്മകൾ അടിക്കടി ദുരന്തങ്ങളിലേക്കു വഴിതുറക്കുന്നു. കേരളത്തിലെ ജലയാത്ര സുരക്ഷിതമല്ലെന്ന പ്രചാരണം വിനോദസഞ്ചാരികളുടെ വരവിനെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഇക്കാര്യത്തിൽ ഫലപ്രദമായ നടപടികൾ അധികൃതരിൽനിന്ന് ഉണ്ടാകേണ്ടതുണ്ട്. പലപ്പോഴും അസാന്മാർഗിക പ്രവർത്തനങ്ങൾക്ക് കൂടി കെട്ട് വള്ളങ്ങൾ ഉപയോഗിക്കുന്നു എന്നറിയുമ്പോൾ ആണ് നമ്മുടെ സുരക്ഷാ നിലപാടുകളിൽ പാളിച്ച ഉണ്ടെന്നത് നമ്മളെ ആശങ്കപ്പെടുത്തുന്നത് .

വേമ്പനാട്ടു കായലിൽ ഹൗസ്ബോട്ടുകളും മോട്ടർ ബോട്ടുകളും ഉൾപ്പെടെ 500 ജലയാനങ്ങൾക്കു സർവീസ് നടത്താനാണ് ശേഷിയുള്ളത്. എന്നാൽ, തുറമുഖ വകുപ്പിൻ്റെ കണക്കെടുപ്പിൽ കോട്ടയം, ആലപ്പുഴ ജി ല്ലകളിൽ നിന്നുള്ള 1,300 ഹൗസ്ബോട്ടുകളാണു കായലിൽ കണ്ടെത്തിയത്. പല ഹൗസ് ബോട്ടുകളിലും മാലിന്യസംസ്‌കരണ സംവിധാനമില്ല താനും. മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റില്ലാത്ത ഹൗസ് ബോട്ടു കളുടെ സർവീസ് മൂന്നു മാസത്തിനു ശേഷം വേമ്പനാട്ടുകായലിൽ അനുവദിക്കരുതെന്നു ഹൈക്കോടതി നിർദേശിച്ചതു കഴിഞ്ഞയാഴ്ചയാണ്. ഹൗസ് ബോട്ട് സർവീസ് നടത്തുന്നവർ ഈ സർട്ടിഫിക്കറ്റിനായി ബോട്ടുകൾ ഒരു മാസത്തിനകം കേരള മാരിടൈം ബോർഡിന്റെ പരിശോധനയ്ക്കു ഹാജരാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. ഹൗസ് ബോട്ടു കളുടെ അനിയന്ത്രിത സർവീസ് കായലിൻ്റെ മലിനീകരണത്തിന് ഇടയാക്കുമെന്നു വിലയിരുത്തിയാണു കോടതി നടപടി.

ഹൗസ് ബോട്ടുകൾ വടക്കൻ കേരളത്തിലെ ജലാശയങ്ങളിൽവരെ ഇപ്പോൾ സാധാരണമാണ്. കേരളത്തിൽ സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ നല്ല പങ്കും സുരക്ഷയുടെയും വൃത്തിയുടെയും മാനദണ്ഡങ്ങളെല്ലാം പാലിക്കുന്നുണ്ടെങ്കിലും ചിലതെങ്കിലും ലാഭേച്‌ഛ മാത്രം ലക്ഷ്യമിട്ട്, സഞ്ചാരികളുടെ മനംമടുപ്പിക്കുകയാണ്. ഇങ്ങനെയുണ്ടാവുന്ന ചീത്തപ്പേര് ഈ വ്യവസായത്തെയാകെയാണു ബാധിക്കുക എന്ന തിരിച്ചറിവോടെയുള്ള അടിയന്തര നടപടികളാണ് അധികൃതരിൽനി ന്നും ഹൗസ് ബോട്ട് ഉടമകളിൽനിന്നും ബന്ധപ്പെട്ട സംഘടനകളിൽനിന്നുമുണ്ടാകേണ്ടത്. കാഴ്‌ചകളുടെയും അനുഭവങ്ങളുടെയും അനുപമ സൗന്ദര്യം തേടി, ദൂരദേശങ്ങളിൽനിന്നു കേരളത്തിലെത്തുന്ന സഞ്ചാരി കളോടു നമുക്കുണ്ടാകേണ്ട പ്രതിബദ്ധത ജലരേഖയായിക്കൂടാ – കടപ്പാട് – മനോരമ എഡിറ്റോറിയൽ

Our houseboats are a dream come true for us, both at home and abroad. Houseboats are the eyes through which tourists can see the rare beauty of God’s own country. However, it is a concern for our entire tourism sector that tourists who come here in search of such a water travel experience are often disappointed.

Spread the love

You may also like...

Leave a Reply